Monday 25 July 2011

പാഠങ്ങള്‍

 പാഠം  ഒന്ന്    പശു
 അമ്മ എനിക്ക്  കാച്ചിയ പാല്‍ തരും
  അത് കുടിക്കാഞ്ഞാല്‍  അമ്മ കരയും
 എന്തിനാ  അമ്മ  കരയുന്നത്
ഞാന്‍   അച്ഛനോളം  വലുതാവണം 
 അതാണ്  അമ്മക്കിഷ്ടം 


പാഠം രണ്ട്  പോത്ത്
അമ്മ എനിക്ക് ട്യുഷന്‍  തരും
ഞാന്‍ മടിച്ചിരുന്നാല്‍ നല്ല അടി തരും
എന്തിനാണെന്നെ അടിക്കുന്നത്
ഞാന്‍ ക്ലാസ്സില്‍ ഒന്നമാനാകണം
ഇല്ലെങ്കില്‍...........
അമ്മ  സൊസൈറ്റിയില്‍   നാണം കെടും   

Labels:

Saturday 23 July 2011

കമ്യുണിക്കേഷന്‍ ഗ്യാപ്

വീട്ടില്‍ മൊബൈല്‍ ഫോണുകള്‍ നാലെണ്ണം  ആയിരുന്നു 
പിന്നെ ഒരു ലാന്‍ഡ് ഫോണും
  ബ്രോഡ് ബാന്‍ഡും ത്രീ ജി  യുമൊക്കെ ആയപ്പോള്‍
 അയ്യാള്‍  വെറുതെ അഹങ്കരിച്ചു
  ഇനി വിവരങ്ങളെല്ലാം  വിരല്‍ തുമ്പിലാണ്
 എന്നിട്ടും  തൊട്ട അയല്‍പക്കത്തെ  മരണം 
ചടങ്ങുകളെല്ലാം  കഴിഞ്ഞു  നാലാം ദിവസമാണത്രെ
 അയാള്‍ അറിഞ്ഞത് 

Labels:

Tuesday 12 July 2011

പ്രണയം

 ഒരു മിസ്ഡ്  കാളിലാണ്‌ തുടങ്ങിയത്
  എസ എം എസിലൂടെ  വളര്‍ന്നു
  ബീച്ചിലും  ഐസ്ക്രീം  പാര്‍ലരിലും പടര്‍ന്നു
  ഒടുവില്‍ രജിസ്ട്രാപ്പീസിലാണ് സാഫല്യം നേടിയത് 
  പുതിയ കണക്ഷനുകളുമായി  അവനിപ്പോള്‍
  എപ്പോഴും പരിധിക്കു പുറത്താണ്  
  കാള്‍ കഴിഞ്ഞുപോയതുകൊണ്ടാണോ  എന്തോ
   അവളിപ്പോള്‍  പ്രതികരിക്കാറേയില്ല !

Labels:

Saturday 9 July 2011

സഹോദരി  തീവണ്ടിയില്‍  കയറരുത് 
       (ക്ഷമാപണത്തോടെ   സൌമ്യക്ക്‌ )

സഹോദരി  തീവണ്ടിയില്‍  കയറരുത്
കയറിയാലും  ലേഡീസ് കോച്ചില്‍ പോകരുത്
മൊബൈലില്‍ സംസാരിക്കരുത്
ഒറ്റക്കിരിക്കരുത്  സ്വപനംകണ്ടുറങ്ങരുത്
കാലന്‍ ഒറ്റക്കയ്യനായി വരുന്നതെപ്പോഴെന്നറിയില്ല !

സഹോദരാ പ്രതികരിക്കരുത്
ഓഫീസ്  ടൈം കഴിഞ്ഞാല്‍ ഒട്ടുമരുത്‌
വീട്ടില്‍ പെണ്ണും പിള്ളേരും കാത്തിരിക്കുമ്പോള്‍
വേണ്ടാത്ത  പോല്ലാപ്പിനൊന്നും പോകരുത്  !

 സുഹൃത്തേ  ചങ്ങല വലിക്കരുത്
സഹയാത്രിക വീഴുന്നത് കണ്ടാലും
അന്വേഷിക്കരുത്
വൈകുന്നേരത്തെ  പരിപാടി മുടങ്ങും
വേണമെങ്കില്‍  ന്യൂസ്‌ അവറില്‍
 ഒരു എസ് എം എസ് അയക്കാം
ചാകുന്നവള്‍ക്കങ്ങു  ചുമ്മാ ചത്താല്‍ മതി
ജീവിച്ചിരിക്കാനാണ് പ്രയാസം! 

Labels:

Sunday 3 July 2011

സൗഹൃദം


തീവണ്ടിമുറിയില്‍ ഞാനും അവളും തനിച്ചായിരുന്നു
യാത്ര തുടങ്ങിയതുമുതല്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടെയിരുന്നു
എന്നിട്ടും
യാത്രക്കൊടുവില്‍
ഒരു പുഞ്ചിരിപോലും കൈമാറാതെ പിരിയുമ്പോഴും
ഞങ്ങള്‍ തീര്‍ത്തും അപരിചിതരായിരുന്നു
പക്ഷെ
അപ്പോഴും
ഞങ്ങള്‍ സംസാരിച്ചുകൊണ്ടെയിരിക്കുകയായി രുന്നു
സ്വന്തം സെല്‍ഫോണില്‍ ആരോടൊക്കെയോ !






 

Labels: