Friday 18 December 2020

പെൺമതിൽ

 1987ൽ DYFI സംഘടിപ്പിച്ച ആദ്യത്തെ മനുഷ്യചങ്ങലമുതലിങ്ങോട്ട്  പങ്കെടുക്കുകയോ, സംഭാവനയും സഹകരണങ്ങളും നൽകി സഹായിക്കുകയോ ചെയ്തിട്ടുണ്ട്. അന്നുമുതൽ ഇന്നുവരെ അവയെ  എല്ലാ ഇടതുപക്ഷവിരുദ്ധരും മാധ്യമങ്ങളും ചേർന്ന്, നിരന്തരം, പരാജയപ്പെടുത്തുവാൻ  ആവതും ശ്രമിച്ചിട്ടുണ്ട്. അവ ഉയർത്തുന്ന  ആശയങ്ങളോടുള്ള എതിർപ്പ് ഒരിക്കലും ഇവരാരും തുറന്നുപറഞ്ഞിട്ടില്ല.   വിയോജിപ്പുകളുടെ ആശയതലം അവ ബഹുജനമദ്ധ്യത്തിൽ ചർച്ച ആക്കാൻ ശ്രമച്ചിട്ടില്ലെന്നുമാത്രമല്ല ചർച്ച 



ചെയ്യപ്പെടാതിരിക്കാൻ പരമാവധി ശ്രമം നടത്തിയിട്ടുമുണ്ട്.


അതുംപോരാതെ ഉപരിപ്ലവമായകാര്യങ്ങൾ  ഉയർത്തി  അതു പൊട്ടിക്കാനും  അതിന്റെ നേതൃത്വസ്ഥാനത്ത് വരുന്ന ഇടത്പക്ഷത്തിനെ  നിസ്തേജരാക്കാൻ കഴിയുമോ എന്നു നോക്കുകയുമായിരുന്നു . (അല്ലെങ്കിലും തെരഞ്ഞെടുപ്പ്, വോട്ട്, അധികാരം എന്നല്ലാതെ സംവാദത്തിന്റെ രാഷ്ട്രീയം ഇവർക്ക് അലർജിയാണല്ലോ)  


'പൊട്ടിച്ചെറിയുക ചങ്ങലകൾ' എന്ന് വിളിച്ചവർ ഇപ്പോൾ ചങ്ങലതീർക്കാൻ നടക്കുകയാണോ എന്നായിരുന്ന  നാട്ടിലെ യൂത്തൻ മുതൽ സംസ്ഥാന മൂത്തോൻ വരെ ഏറ്റവും വലിയ വിമർശനമായി അന്ന് ഉന്നയിച്ചത്. (കാട്ടുകോഴിക്കെന്ത് സംക്രാന്തി ) ചങ്ങല പൊട്ടിയതിന്റെ ഫോട്ടോ കിട്ടുവാനുള്ള പരക്കം പാച്ചിലായിരുന്നു മാധ്യമങ്ങൾക്ക്. ഒടുവിൽ  വരിനിന്നുതുടങ്ങുംമുമ്പുള്ളതും, പിരിഞ്ഞുതുടങ്ങിയതിനു ശേഷമുള്ളതുമായ കുറെ ഫോട്ടോകളിട്ട് അവരും തൃപ്തിയടഞ്ഞു


ഇപ്പോഴും , പെണ്മതിൽ ഉയർത്തുന്ന ആശയത്തെ ഉള്ളിൽ എതിർപ്പെങ്കിലും കേരളീയ പൊതുമണ്ഡലത്തിൽ , നി ലനിൽക്കുന്ന പുരോഗമന ചിന്താധാരയിൽ ഇതിനെയെല്ലാം പരസ്യമായി തള്ളിപ്പറയാൻ ഇവർക്കൊന്നും ധൈര്യമില്ല.  


 അതുകൊണ്ട് 


  'പന്തിഭോജനം നമുക്കങ്ങട്  തൃപ്തി ല്യാ'    അതാണ് യാഥാർത്ഥ്യം.  പക്ഷെ പറയാൻ പറ്റുമോ. അതുകൊണ്ട്, 

 ഇലമുറിച്ചവൻ പല്ലുതേച്ചില്ലായിരുന്നു , പന്തലിട്ടവൻ കുളിച്ചിട്ടില്ലായിരുന്നു  അരിചേറിയവൾ തരിവള ഇട്ടില്ലായിരുന്നു എന്നൊക്കെ പറഞ്ഞ്  സദ്യക്ക് വരാതിരിക്കാനെ പറ്റൂ.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home