Monday 12 October 2020

 എന്റെ ചെറുപ്പത്തിൽ ഇന്നുള്ള വാക്സിനുകളിൽ പലതും പ്രചാരത്തിൽ ആയിരുന്നില്ല. അതുകൊണ്ട് തന്നെ Mumps, measles, jaundice  എല്ലാം ബാധിച്ചിട്ടുണ്ട് .കൃത്യമായ ചികിത്സകൊണ്ട്  തന്നെയാണ് ഒരു പാർശ്വഫലവുമില്ലാതെ അതെല്ലാം അതിജീവിച്ചിട്ടുള്ളത്. പിള്ളവാതം വന്ന് കാൽ ശോഷിച്ചപലരും  സഹപഠികളായി ഉണ്ടായിട്ടുണ്ട്. അനിയൻ സമയത്തിന്   ചികിത്സകിട്ടിയതു കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. വാഹനസൗകര്യങ്ങൾ അപര്യാപ്തമായിരുന്ന കാത്ത് ജോലികഴിഞ്ഞു വീട്ടിലെത്തി  കുഞ്ഞുമായി  നാഴികകൾ അങ്ങോട്ടുമിങ്ങോട്ടും താണ്ടി ഡോക്ടറെ കാണിച്ച്  ചികിത്സിച്ച കഥ അമ്മ പറഞ്ഞ് അറിയാം. അതിന്റെ ബുദ്ധിമുട്ടുകളും അനുഭവിച്ച മാനസിക സംഘർഷങ്ങളും. വസൂരി കോളറ എന്നിവക്കുള്ള കുത്തിവെപ്പുകൾ ആണ് ചെറുപ്പത്തിൽ എടുത്തിട്ടുള്ളത്.   അക്കാലത്ത് ചുറ്റുവട്ടങ്ങളിൽ വസൂരിക്കലയാൽ വിരൂപമായ ഒരുപാട് മുഖങ്ങൾ കണ്ടിട്ടുണ്ട്. കണ്ണ് പോയവരെയും കണ്ടിട്ടുണ്ട്.( വസൂരിക്കുത്ത് നിറഞ്ഞമുഖമുള്ള ഒറ്റക്കണ്ണന്മാർ  ബാലഭാവനകളിലെസ്ഥിരം വില്ലന്മാരുമായിരുന്നു. )  ഇതെല്ലാം മനസ്സിലുള്ളത് കൊണ്ട്  പണ്ടത്തെ ആരോഗ്യം, പഴയവറ്റിന്റെ ബലം എന്നൊക്കെ മേനിനടിക്കാതെ എന്റെ മക്കൾക്ക്  ആവശ്യമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളോട്  (ഭാവിയിൽ) അവരും  നീതി പുലർത്തും എന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു.   


അതൊന്നും ഓർമ്മയില്ലാത്ത ചിലർ അല്ലെങ്കിൽ അങ്ങനെ നടിക്കുന്നവർ  നടത്തുന്ന ദുഷ്‌പ്രചാരണത്താൽ നമ്മുടെ ആരോഗ്യമേഖല തകരരുത് .


അതിനായി ആരോഗ്യകേരളം വയനാടിന്റെ ചലഞ്ച് ഞാൻ സ്വീകരിക്കുന്നു.അതുപോലെ എന്റെ പ്രിയപ്പെട്ടവരിൽ ചിലരേയും ഞാൻ ചലഞ്ച് ചെയ്യുന്നു. ഒരു ഫോട്ടോ ഇതുപോലെ എടുത്ത്, #IsupportMRcampaign എന്ന  ഹാഷ്ടാഗ് ഇട്ട് ടൈംലൈനിൽ പോസ്റ്റ് ചെയ്യു. ഒപ്പം കൂട്ടുകാരെ ചലഞ്ച് ചെയ്യൂ. ഈ ക്യാമ്പെയ്ന് നമുക്ക് ഹിറ്റാക്കണം. വാക്സിനേഷനു വേണ്ടി ഉയരുന്ന ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാട്ടെ. K Prabhakaran Kayanattil  Padmalochana TP Kiran Thondayad Nandakumar PV  Ravindran Nair Ravindran Nair  Jayasree TP Prabhuraj Pathiyeri Ajayakumar Ajayakumar




0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home