Sunday, 3 July 2011

സൗഹൃദം


തീവണ്ടിമുറിയില്‍ ഞാനും അവളും തനിച്ചായിരുന്നു
യാത്ര തുടങ്ങിയതുമുതല്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടെയിരുന്നു
എന്നിട്ടും
യാത്രക്കൊടുവില്‍
ഒരു പുഞ്ചിരിപോലും കൈമാറാതെ പിരിയുമ്പോഴും
ഞങ്ങള്‍ തീര്‍ത്തും അപരിചിതരായിരുന്നു
പക്ഷെ
അപ്പോഴും
ഞങ്ങള്‍ സംസാരിച്ചുകൊണ്ടെയിരിക്കുകയായി രുന്നു
സ്വന്തം സെല്‍ഫോണില്‍ ആരോടൊക്കെയോ !


 

No comments:

Post a Comment