Saturday, 9 July 2011

സഹോദരി  തീവണ്ടിയില്‍  കയറരുത് 
       (ക്ഷമാപണത്തോടെ   സൌമ്യക്ക്‌ )

സഹോദരി  തീവണ്ടിയില്‍  കയറരുത്
കയറിയാലും  ലേഡീസ് കോച്ചില്‍ പോകരുത്
മൊബൈലില്‍ സംസാരിക്കരുത്
ഒറ്റക്കിരിക്കരുത്  സ്വപനംകണ്ടുറങ്ങരുത്
കാലന്‍ ഒറ്റക്കയ്യനായി വരുന്നതെപ്പോഴെന്നറിയില്ല !

സഹോദരാ പ്രതികരിക്കരുത്
ഓഫീസ്  ടൈം കഴിഞ്ഞാല്‍ ഒട്ടുമരുത്‌
വീട്ടില്‍ പെണ്ണും പിള്ളേരും കാത്തിരിക്കുമ്പോള്‍
വേണ്ടാത്ത  പോല്ലാപ്പിനൊന്നും പോകരുത്  !

 സുഹൃത്തേ  ചങ്ങല വലിക്കരുത്
സഹയാത്രിക വീഴുന്നത് കണ്ടാലും
അന്വേഷിക്കരുത്
വൈകുന്നേരത്തെ  പരിപാടി മുടങ്ങും
വേണമെങ്കില്‍  ന്യൂസ്‌ അവറില്‍
 ഒരു എസ് എം എസ് അയക്കാം
ചാകുന്നവള്‍ക്കങ്ങു  ചുമ്മാ ചത്താല്‍ മതി
ജീവിച്ചിരിക്കാനാണ് പ്രയാസം! 

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home