Saturday 22 October 2011

അറിവാണുലകില്‍ ശാസ്ത്രം

അറിവാണുലകില്‍  ശാസ്ത്രം അതാണതാണ്സത്യം  
 അറിഞ്ഞതില്‍  ചില പൊരുളുകള്‍  നാളെ  പതിരായ്പോയാലും
  അതിന്നു മപ്പുറമുള്ളവ  തേടാന്‍  മടിച്ചിടെണ്ട നാം  .......മടിച്ചിടെണ്ട നാം
 അറിഞ്ഞസത്യം  വിളിച്ചുചൊല്ലാന്‍ വളര്‍ന്ന നാവുകളെ 
അരിഞ്ഞു  തള്ളിയ കാലം  വീണ്ടും  തിരിച്ചു വന്നീടാം
  അറിവിന്‍ അഗ്നി ജ്വാല പടര്‍ത്തി  തടുത്തു  നിര്‍ത്താനായ്‌
 കൊളുത്തി വെക്കുക  ഹൃദയങ്ങളില്‍ നാം  പുതിയൊരു  തീ പന്തം  ...അറിവിന്‍ തീപന്തം

 പിറന്ന നാടും  മണ്ണും വിണ്ണും   ചരിത്ര  സംസ്കൃതിയും
വിപണികളില്‍ ചില  പ്രായോജകരാല്‍  വിലയ്ക്ക്  വാങ്ങുമ്പോള്‍
പ്രതിരോധിക്കാം  പടയണിചേരാം    നമുക്ക് പോരാടാം
അതിന്നു ജനതയെ  അണിയിക്കുക  നാം  അറിവിന്‍ കവചങ്ങള്‍ ...   അറിവിന്‍ കവചങ്ങള്‍  

Labels:

Thursday 13 October 2011

തുലഞ്ഞുപോകട്ടെ നിന്റെയും എന്റെയും ജന്മങ്ങള്‍ !


പണ്ട്  പത്മ തീര്‍ത്ഥക്കുളത്തില്‍  ഒരു  ഭ്രാന്തന്‍  ഒരാളെ ചവിട്ടി താഴ്ത്തുന്നത്  നിര്‍നിമേഷരായി  നോക്കി നിന്നു നമ്മള്‍
 പിന്നെ  സൗമ്യയെ  ഒരൊറ്റ  കയ്യന്‍  പിശാച്  വലിച്ചുകീറുന്നതും   നോക്കിനിന്നു    ഇമപൂട്ടാതെ
 ഇന്നലെ  ബസ് സ്റാണ്ടില്‍ വെച്ച്   ഒരു ജനപ്രതിനിധിയുടെ (?)  ഗണ്‍ മാനും  കൂട്ടരും   ഒരുനിരപരാധിയെ  തല്ലിക്കൊന്നു
 ഭയന്ന്  പിന്മാറി   അപ്പോഴും നമ്മള്‍     ചവിട്ടാനുയര്‍ത്തുന്ന  കാലുകള്‍  തഴുകിയും  നക്കിയും   തുലഞ്ഞുപോകട്ടെ  നിന്റെയും  എന്റെയും ജന്മങ്ങള്‍ !  

Labels: