തുലഞ്ഞുപോകട്ടെ നിന്റെയും എന്റെയും ജന്മങ്ങള്‍ !
പണ്ട് പത്മ തീര്‍ത്ഥക്കുളത്തില്‍ ഒരു ഭ്രാന്തന്‍ ഒരാളെ ചവിട്ടി താഴ്ത്തുന്നത് നിര്‍നിമേഷരായി നോക്കി നിന്നു നമ്മള്‍
പിന്നെ സൗമ്യയെ ഒരൊറ്റ കയ്യന്‍ പിശാച് വലിച്ചുകീറുന്നതും നോക്കിനിന്നു ഇമപൂട്ടാതെ
ഇന്നലെ ബസ് സ്റാണ്ടില്‍ വെച്ച് ഒരു ജനപ്രതിനിധിയുടെ (?) ഗണ്‍ മാനും കൂട്ടരും ഒരുനിരപരാധിയെ തല്ലിക്കൊന്നു
ഭയന്ന് പിന്മാറി അപ്പോഴും നമ്മള്‍ ചവിട്ടാനുയര്‍ത്തുന്ന കാലുകള്‍ തഴുകിയും നക്കിയും തുലഞ്ഞുപോകട്ടെ നിന്റെയും എന്റെയും ജന്മങ്ങള്‍ !
Labels: കവിത
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home