അറിവാണുലകില്‍ ശാസ്ത്രം
അറിവാണുലകില്‍ ശാസ്ത്രം അതാണതാണ്സത്യം അറിഞ്ഞതില്‍ ചില പൊരുളുകള്‍ നാളെ പതിരായ്പോയാലും
അതിന്നു മപ്പുറമുള്ളവ തേടാന്‍ മടിച്ചിടെണ്ട നാം .......മടിച്ചിടെണ്ട നാം
അറിഞ്ഞസത്യം വിളിച്ചുചൊല്ലാന്‍ വളര്‍ന്ന നാവുകളെ
അരിഞ്ഞു തള്ളിയ കാലം വീണ്ടും തിരിച്ചു വന്നീടാം
അറിവിന്‍ അഗ്നി ജ്വാല പടര്‍ത്തി തടുത്തു നിര്‍ത്താനായ്
കൊളുത്തി വെക്കുക ഹൃദയങ്ങളില്‍ നാം പുതിയൊരു തീ പന്തം ...അറിവിന്‍ തീപന്തം
പിറന്ന നാടും മണ്ണും വിണ്ണും ചരിത്ര സംസ്കൃതിയും
വിപണികളില്‍ ചില പ്രായോജകരാല്‍ വിലയ്ക്ക് വാങ്ങുമ്പോള്‍
പ്രതിരോധിക്കാം പടയണിചേരാം നമുക്ക് പോരാടാം
അതിന്നു ജനതയെ അണിയിക്കുക നാം അറിവിന്‍ കവചങ്ങള്‍ ... അറിവിന്‍ കവചങ്ങള്‍
Labels: കവിത

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home