Thursday 9 February 2012

വഴി പിഴച്ചവള്‍

( മുകളിലിരുന്ന് എല്ലാം ഒരാള്‍ കാണുന്നുണ്ടല്ലോ  എന്നത് ഒരാശ്വാസമായിരുന്നു. ഇന്നിപ്പോള്‍  സാധാരണ മൊബൈല്‍ ക്യാമറ മുതല്‍ അത്യാധുനിക  ചാര ഉപഗ്രഹങ്ങള്‍  വരെ നമുക്കും ചുറ്റും  എല്ലാം കണ്ടുകൊണ്ടിരിക്കുന്നു.  പവിത്രവും സ്വകാര്യവുമെന്നു  നാം കരുതുന്നതൊന്നും അങ്ങനെ  അല്ലാതാവുന്ന  ഒരു വല്ലാത്ത  കാലം ആണ് ഇത് )

 നിക്ക് ചുറ്റും  കണ്ണുകളായിരുന്നു 
മാതാപിതാക്കളുടെ, ബന്ധുജനങ്ങളുടെ 
വാത്സല്യമൂറുന്ന കണ്ണുകള്‍  
പിന്നെ
സഹപാഠികളുടെ അസൂയക്കണ്ണുകള്‍  
അയല്‍ക്കാരുടെ  നിരീക്ഷണക്കണ്ണുകള്‍    
ഗുരുജനങ്ങളുടെ ശാസനക്കണ്ണുകള്‍  

ബാല്യം വിട്ടപ്പോള്‍ 
സദാചാരത്തിന്റെ  ചോരച്ച ഭീഷണിക്കണ്ണുകള്‍
ഒളിക്യാമറകളുടെ  അശ്ലീലക്കണ്ണുകള്‍  
കരള്‍ തുളച്ചിറങ്ങുന്ന  ആര്‍ത്തിക്കണ്ണുകള്‍
പൊതു ഇടങ്ങളിലെ ചുറ്റിത്തിരിയുന്ന  ചാരക്കണ്ണുകള്‍

ഏകാന്ത നിശകളില്‍ എന്നെ നോക്കി കണ്ണുചിമ്മുന്ന
ആകാശത്തിലെ  അനന്ത കോടി നക്ഷത്രക്കണ്ണുകള്‍
എല്ലാറ്റിനുമപ്പുറം ഈശ്വരന്‍റെ    ഉറങ്ങാത്ത കണ്ണുകള്‍  


എന്നിട്ടും 
എന്റെ ചിന്തകളും വഴികളുമൊക്കെ
പിഴച്ചതാണെന്ന്  നിങ്ങള്‍ പറയുന്നു .  
അതാണെനിക്ക് ഒട്ടും മനസ്സിലാവാത്തത്



Labels:

2 Comments:

At 9 February 2012 at 19:24 , Blogger ആത്മരതി said...

ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയട്ടെ...ആശംസകൾ.

 
At 10 February 2012 at 07:45 , Blogger സങ്കൽ‌പ്പങ്ങൾ said...

വായിച്ചു എല്ലാം കാണുന്നവർ നന്നായ്...ചാരന്മാരെ സൂക്ഷിക്കണമല്ലേ?

 

Post a Comment

Subscribe to Post Comments [Atom]

<< Home