ജയരാജനെതിരെയുള്ള
കോടതിയലക്ഷ്യക്കേസ്സില്‍ തികച്ചും പ്രതികാരബുദ്ധിയോടെ യാണ് കോടതി
പെരുമാറിയിട്ടുള്ളത് എന്ന് ചിലരെങ്കിലും സംസയിക്കിക്കുന്നുണ്ട് .
സമചിത്തതയോടെ എഴുതപ്പെടുന്നതാണ് വിധി വാക്യങ്ങള്‍ . അതില്‍ ഒരാളെ
കീടം എന്ന പദമുപയോഗിച്ചു വിശേഷിപ്പിക്കുന്നത് ഒരിക്കലും
അന്ഗീകരിക്കവുന്നതല്ല . ഒരുപ്രസംഗ മദ്ധ്യേ വൈകാരികത മുറ്റിനില്‍ക്കുന്ന
സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്ന മാര്‍ദവം കുറഞ്ഞ ഭാഷാപ്രയോഗത്തിന്
ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ജട്ജി മാര്‍ ഇങ്ങനെ വികാരത്തിന്
അടിമപ്പെടാമോ . ഞാങ്ങളും മനുഷ്യരാണെന്ന് സ്വയം പ്രഖാപിക്കുന്ന ജട്ജി
മാര്‍ വിധിന്യായം പുറപ്പെടുവിക്കുന്നതില്‍ നിന്ന് സ്വയം മാറിനിന്നു
ജഡീഷ്വറി യു ടെ ആഭിജാത്യം ഉയര്തിപ്പിടിക്കണമായിരുന്നു. കഠിനതടവിന്
വ്യവസ്ഥയില്ലെന്ന് പോലും വികാരാവേശത്താലോ എന്തോ അവര്‍ ചിന്തിച്ചില്ലേ ? . അത് സമചിത്തത നഷടപ്പെടാത്തവര്‍ ചൂണ്ടിക്കാട്ടേണ്ടി
വന്നു എന്നത് ആര്‍ക്കെങ്കിലും ഭൂഷണമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
അപ്പീല്‍ സമയം വരെ വിധി മരവിപ്പിക്കാന്‍ മടിച്ചതും സൂചിപ്പിക്കുന്നത്
മറ്റൊന്നല്ല ( കസബിനും അഫ്സല്‍ ഗുരുവിനും എന്തിന് ഗാന്ധിജിയുടെ ഘാതകന്
പോലും ലഭിച്ചിട്ടില്ലെ ഈ ഇളവുകള്‍ ?) രാഷ്ട്രീയ പാര്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായക സ്ഥാനമുള്ള ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ അവയെ necessary evils എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഭംഗിയാണോ ? കോടതികളെയും നാളെ ആരെങ്കിലും ഇങ്ങനെ വിശേഷിപ്പിച്ചാല്‍ അവരെ കുററപ്പെടുത്താനാവുമോ ?
എന്നിട്ടോ . ഒരുപക്ഷെ യാദൃചികമാകാം പൊതുമുതല്‍
കട്ടുതിന്ന പിള്ളക്കും പൌരാവകാശത്തിനുവേണ്ടി അപ്രിയ സത്യങ്ങള്‍
പരുഷമായ വാക്കുകളില്‍ വിളിച്ചുപറഞ്ഞ സ ജയരാജനും പൂജപ്പുരയിലെ ഒരെമുറി
. നീതിക്കുമുന്പില്‍ എല്ലാവരും സമന്മാര്‍ എന്നതിന്റെ
അര്‍ഥം ഇങ്ങനെയൊക്കെ ആണോ വായിച്ചെടുക്കേണ്ടത്? ( അതോ ചെന്നായക്കും മുയല്ക്കുഞ്ഞിനും ഒരേ നീതി എന്ന കാട്ടു
നീതിയോ )
പൊതുമുതല്‍
കട്ടുതിന്ന പിള്ളക്ക് ഇളവുകൊടുത്തതും സ്വീകരണം ഏര്‍പ്പെടുത്തിയതും
ജയരാജനെ അഭിവാദ്യം ചെയ്യാന്‍ ജനങ്ങള്‍ സ്വമേധയാ തടിച്ചുകൂടിയതും
ഒരേപോലെ കാണാന്‍ അമ്മയും മകളും പെണ്ണുതന്നെ എന്ന ഒറ്റതാപ്പ്
ന്യായക്കാര്‍ക്കെ സാധിക്കൂ .
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമുള്‍പ്പെടെ ലോകത്തുനടന്ന എല്ലാ
ബഹുജന മുന്നേറ്റങ്ങളും നടന്നതും ശക്തി പ്രാപിച്ചതും തെരുവോരങ്ങളിലും
പൊതു ഇടങ്ങളിലും ഒക്കെത്തന്നെയാണ് . ഇപ്പോള്‍ നടന്നുകൊണ്ടിരുക്കുന്ന
വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലും അറബ് വസന്തങ്ങളുംമെല്ലാം . ഇതൊന്നും
കാണാതെ, നിയമസഭ പാസ്സാക്കിയ ( അതും ഏക കണ്ഠമായി) പൊതു ഇടങ്ങളെ
സംബദ്ധിച്ച നിയമങ്ങള്‍ പോലും സ്റ്റേ ചെയ്യുന്ന നടപടികളുമായി
മുന്‍പോട്ടു പോവുകയാണ് കോടതികള്‍ . ഇതിനെ കണ്ടില്ലെന്നു നടിച്ചു
മുമ്പോട്ടു പോകാനാവുമോ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയ
പാര്‍ടികള്‍ക്കും.
യഥാര്‍ത്ഥത്തില്‍ മേലെക്കിടയിലുള്ള ഒരു ചെറു ന്യൂന പക്ഷത്തിനു
അലോസരമുണ്ടാക്കുന്ന വിധത്തിലുള്ള സമരങ്ങള്‍ വേണ്ട എന്ന് തന്നെയാണോ
കോടതികള്‍ ഭംഗിയായി പറഞ്ഞുവെക്കുന്നത്? .അതിനിടെ പെട്രോള്‍ വില
വര്‍ദ്ധിപ്പിച്ചപ്പോള്‍ നീതിപീഠത്തിന് ചെറിയൊരു അലോസരം വന്നു . (
ഞങ്ങളും മനുഷരല്ലേ എന്ന് മുന്‍പൊരിക്കല്‍ ചോദിച്ചവര്‍ക്ക് ഞങ്ങളുടെ പുത്ര കളത്രാദികള്‍ക്കും കാറും
ബൈക്കും ഒക്കെ എടുത്തു കറങ്ങെണ്ടേ എന്നൊരു ചിന്ത തോന്നിപ്പോയെന്കില്‍ കുറ്റപ്പെടുത്താനാവില്ല )
ജനങ്ങളെന്താ മിണ്ടാതിരിക്കുന്നത് പ്രതിഷേധിച്ചുകൂടെ എന്നൊക്കെയാണ്
അപ്പോള്‍ ചോദിച്ചത്. ആരാ പ്രതിഷേധിക്കേണ്ടത് . ഇതിനൊക്കെ ചിലരെന്താ ഏജന്‍സി പണിയുമായി ഇരിക്കുകയാണോ? അതിലൊരു പങ്ക് തങ്ങളും വഹിക്കേണ്ടതുണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയാണ് ആദ്യം വേണ്ടത് . പ്രധിഷേധിച്ചുകൂടെ എന്ന് ചോദിക്കുന്നവര്‍ സ്വയം പ്രതിഷേധിക്കാന്‍ തയ്യാറാവുക കൂടി വേണം
അധികാര ദണ്ഡ് കാട്ടി ( ഡമ്പായാലും ) ആരില്‍ നിന്നും ബഹുമാനം പിടിച്ചു പറ്റാനാവില്ല Respect cannot be demanded, it must be earned. Respect is earned only by giving it away. എന്നത് എല്ലാവര്ക്കും ബാധകമാണ് .
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home