സൂര്യനെല്ലി
' ബലാല്‍ സംഗത്തിന് മിനിമം ടൈം ഡിഫൈന്‍ ചെയ്തിട്ടുണ്ടോ സര്‍' ?
ഗൌരവമേറിയ ഒരുകേസ് ഫയല്‍ പരിശോധിച്ചു കൊണ്ടിരുന്ന സീനിയര്‍ വക്കീലിന് ജൂനിയറിന്റെ ചോദ്യം അത്ര പിടിച്ചില്ല .
'സൂര്യനുദിച്ചതെയുള്ളൂ . അതിനുമുന്‍പെ പിടിച്ചോ തനിക്ക് ഉച്ചക്കിറുക്ക്.'?
' അല്ല സര്‍ ഞാന്‍ കാര്യമായിട്ടു ചോദിച്ചതാണ്. ഒരഞ്ചു മിനിറ്റെങ്കിലും വേണ്ടിവരില്ലേ '
'ഉണ്ടെങ്കില്‍ '
'എങ്കില്‍ രക്ഷപ്പെട്ടു സര്‍ . നമ്മുടെ കക്ഷികളെല്ലാം '
'താന്‍ തെളിച്ചു പറയെടോ'
സര്‍ സംഭവം രേഖപ്പെടുത്തിയത് രാത്രി പതിനൊന്നേ അന്പതിനാണ് . രണ്ടു പേരുടെ ഊഴം കഴിയുമ്പോള്‍ മണി പന്ത്രണ്ടു കഴിയും
' പന്ത്രണ്ടു മണി കഴിയുമ്പോള്‍ നിയമം ഉറങ്ങാന്‍ പോകുമോ' . സീനിയറിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു
'ഞാന്‍ പറയട്ടെ സര്‍ . പന്ത്രണ്ടു മണി കഴിയുമ്പോള്‍ തീയതി അങ്ങ് മാറും. പെണ്ണിന് പതിനെട്ടു വയസ്സ് പൂര്‍ത്തിയാകും. പിന്നെ നടന്നതെല്ലാം സമ്മതപ്രകാരമാണെന്ന് വാദിച്ചേക്കണം
കേസ്സില്‍ പത്തു പ്രതികളാണ് . ആദ്യത്തെ രണ്ടുപേരും മരിച്ചും പോയി . ബാക്കി പേരെ രക്ഷപ്പെടുത്തിക്കൂടെ സര്‍'? ജുനിയര്‍ പറഞ്ഞു നിര്‍ത്തി .
സീനിയര്‍ വക്കീലിന്റെ നെഞ്ചിനുള്ളില്‍ എന്തോ കനം അനുഭവപ്പെട്ടു. മേശപ്പുറത്തെ ഗ്ലാസ്സിലെ തണുത്ത വെള്ളം ഒറ്റ വീര്‍പ്പിനു അകത്ത്താക്കിയിട്ടും പടരുന്ന വേദനയില്‍ ഒന്നും പറയാനാവാതെ അയാള്‍ ഇരുന്നു.
Labels: മിനിക്കഥ
5 Comments:
loop point
:) നമിച്ചു...
കൊള്ളാം നല്ല ബുദ്ധി...ഹ് ഹ്
കൊള്ളാം ..നല്ല പോയന്റ് ..!
വായിച്ചതിനും കമന്റിട്ടതിനും നന്ദി
Post a Comment
Subscribe to Post Comments [Atom]
<< Home