പുതിയ പ്രഭാതം
കൊളുത്തി വെക്കൂ പുതിയ ചെരാതുകള്‍ വെളിച്ചമെങ്ങും പടരട്ടെ (2 )
യുഗാന്തരങ്ങളിലൂടെ മനുഷ്യന്‍ നേടിയെടുത്തൂ ജ്ഞാനം
തലമുറകള്‍ കൈമാറി വളര്‍ന്നു അറിവിന്‍ വെള്ളി വെളിച്ചം
അതിന്റെ തണലില്‍ വളര്‍ന്നു വന്നു കലയും സംസ്കൃതിയും
മനോജ്ഞമാമീ മണ്ണില്‍ പണിതു പുതുപുതു സ്വര്‍ഗങ്ങള്‍
മാതാന്ധര്‍ ഭീകരര്‍ ആര്‍ത്തികള്‍ യുദ്ധം നമുക്കുചുറ്റും നിത്യം
കലാപ കലുഷിതമാക്കി തീര്‍ത്തു നമുഉടെ സുന്ദര ലോകം
അവ തീര്‍ത്തീടും കറുത്ത രാത്രികള്‍ അകന്നു പോകട്ടെ
മനുഷ്യനന്മകള്‍ വിടരും പുതിയൊരു പുലരി ഉദിക്കട്ടെ
പ്രവാചകന്മാര്‍ കവികള്‍ , ചിന്തകര്‍ മഹാരഥന്മാര്‍ പലരും
കിനാവ് കണ്ടത് മാനവ മൈത്രികള്‍ പുലരും സുദിനങ്ങള്‍
അവരുടെ സ്വപ്നം പൂവണിയിക്കാന്‍ ഒരുമിച്ചീടുക നാം
കിഴക്കുദിക്കും പുതിയോരുഷസ്സിനെ നമുക്ക് വരവേല്‍ക്കാം
Labels: കവിത
1 Comments:
തീര്‍ച്ചയായും സുധാകര്‍ജി നമ്മുക്ക് വരവേല്‍ക്കാം പുതിയൊരു പ്രഭാതം സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍
Post a Comment
Subscribe to Post Comments [Atom]
<< Home