ഔദ്യോഗിക രഹസ്യം - ഒരു സര്‍ദാര്‍ജിക്കഥ
ഒരു അന്താരാഷ്ട്ര മെഡിക്കല്‍ സെമിനാറിന്റെ പുളുവടി സെഷന്‍ നടക്കുകയാണ് . പ്രതിനിധികള്‍ ഓരോരുത്തരും തങ്ങളുടെ നാട്ടിന്റെ കേമത്തരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് തട്ടിവിടുന്നുണ്ട്
അമേരിക്കന്‍:- ഞങ്ങളുടെ നാട്ടില്‍ ഒരുപയ്യന്‍ ജനിച്ചപ്പോള്‍ കാലുകളില്ലായിരുന്നു , ഞങ്ങളുടെ വൈദ്യശാസ്ത്രം അവനു കാലുകള്‍ നല്‍കി . അവന്‍ വളര്‍ന്നപ്പോള്‍ ഒളിമ്പിക്സ് മാരത്തോണ്‍ മെഡല്‍ സ്വന്തമാക്കി ''
റഷ്യന്‍:- ''ഞങ്ങളുടെ നാട്ടില്‍ ഒരുപയ്യന്‍ കൈകളില്ലാതെയാണ് ജനിച്ചത്. ഞങ്ങളുടെ ശാസ്ത്രം അവനു കൈകള്‍ നല്‍കി . അവന്‍ വളര്‍ന്നപ്പോള്‍ ഭാരം ഉയര്‍ത്തുന്നതില്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചു ''.
പിന്നെ പലരും പലതും പറഞ്ഞു . ഒടുവില്‍ സര്‍ദാര്‍ജിയുടെ ഊഴമായി
സര്‍ദാര്‍ജി:- ''ഇതൊക്കെ വെറും നിസ്സാരം . ഞങ്ങളുടെ നാട്ടില്‍ ഒരുപയ്യന്‍ തല തന്നെ ഇല്ലാതെ യാണ് ജനിച്ചത് . പിന്നെ ഒരു ലാട വൈദ്യന്‍ ഒരു തണ്ണി മത്തന്റെ തൊണ്ട് എടുത്തു ഷേപ്പ് ആക്കി ചില മന്ത്രങ്ങളൊക്കെ ജപിച്ചു തല വെച്ച് കൊടുത്തു ''.
'' എന്നിട്ട് ''? എല്ലാവരും ആകാംഷയോടെ ചോദിച്ചു
''അവന്‍ പിന്നീട് വളര്‍ന്നു വലിയ ബിരുദങ്ങളെല്ലാം നേടി . വലിയ സാമ്പത്തിക വിദഗ്ദനായി''
''ഇപ്പോള്‍ അദ്ദേഹം എന്ത് പദവിയിലാണ്'' ? ഹാളില്‍ കൂട്ടച്ചിരി ഉയരുന്നതിനിടെ പ്രതിനിധികളാരോ കുസൃതിചോദ്യമെറിഞ്ഞു.
'' സോറി അത് ഞങ്ങളുടെ ഔദ്യോഗിക രഹസ്യമാണ് '' സര്‍ദാര്‍ജിയുടെ മറുപടി പെട്ടെന്നായിരുന്നു.
Labels: നര്‍മ്മം
6 Comments:
ഛൈ..! ഒന്നുമല്ലെങ്കിലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയല്ലെ.. ഇങ്ങനെയൊക്കെ പറയാമോ..? (:0)
"വിദഗ്ദനായി"
ഗദ = കഴുത
വിദഗ്ദ്ധനായിരുന്നെങ്കിൽ...
കൊള്ളാം നല്ല ഒന്നാംതരം കഥ.ഔദ്യോഗിക രഹസ്യം അങ്ങാടിപ്പാട്ടാണല്ലോ അല്ലെ!
നാട്ടിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ ഏതു സർദാജിക്കും,എന്തും പറയാമല്ലോ.
കൊച്ച് ഗള്ളന്‍
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
@ സീഡിയന്‍ '' നാട്ടിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ ഏതു സർദാജിക്കും,എന്തും പറയാമല്ലോ.'' ഈ പറച്ചിലില്‍ ജനാധിപത്യം വേണ്ട എന്നൊരു ധ്വനികൂടി ഉണ്ട്
Post a Comment
Subscribe to Post Comments [Atom]
<< Home