സെക്കന്റ് ഒപ്പീനിയന്‍
''ശരി, പറയൂ എന്താണ് നിങ്ങളുടെ പ്രശ്നം ''
വായിച്ചുകൊണ്ടിരുന്ന കേസ് ഫയല്‍ മാറ്റി വെച്ച് വക്കീല്‍ മുന്‍പിലിരിക്കുന്ന യുവാവിനോട് ചോദിച്ചു.
''സര്‍, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷമായി ...''
''അപ്പോഴേക്കും പ്രശ്നങ്ങളായോ , ......?" വക്കീല്‍ ചോദ്യരൂപത്തില്‍ യുവാവിനെ നോക്കി .
'' അതല്ല സര്‍ , ഞങ്ങള്‍ക്ക് ഒരു കുഞ്ഞു വേണമെന്നുണ്ട് .''
അപ്പോള്‍ വീട് മാറി കേറിയതാണ് . നഗരത്തിലെ പ്രസിദ്ധ ഗൈനക്കോളജിസ്ട്ടിന്റെ വീടിനു തൊട്ടടുത്ത് താമസമാക്കിയതിന്റെ ഗുണം . ഇന്നിത് രണ്ടാം തവണയാണ് .
'' സോറി നിങ്ങള്ക്ക് വീട് മാറി.ഡോക്ടറുടെ വീട് തൊട്ടടുത്ത കംപൌണ്ടിലാണ്'' ഉള്ളിലെ അനിഷ്ടം മറച്ചുവെക്കാതെ തന്നെ വക്കീല്‍ പുറത്തേക്കു വിരല്‍ ചൂണ്ടി.
'' അല്ല സര്‍ നിയമ പ്രശ്നം തന്നെ യാണ് . '' യുവാവ് വിടാന്‍ ഭാവമില്ല .
കുഞ്ഞു പിറക്കുന്നതിനും നിയമപ്രശ്നമോ . നല്ല വട്ട് തന്നെ . ഇയാളെ എങ്ങിനെ പറഞ്ഞുവിടാം എന്നലോചിക്കുമ്പോള്‍ യുവാവ് തുടര്‍ന്നു
'' സര്‍ പുതിയ പാററന്‍ന്‍റ് നിയമങ്ങള്ണ്ടല്ലോ .ആര്യവേപ്പ് മഞ്ഞള്‍ എന്നിവയുടെതു പോലും ആരൊക്കെയോ കൈക്കലാക്കി എന്ന് കേള്‍ക്കുന്നു . അതുപോലെ കുഞ്ഞു പിറക്കുന്നതിന്റെയും പ്രോസ്സസ് പ്രോഡക്റ്റ് പാററന്‍ന്‍റ് ആരങ്കിലും സ്വന്തമാക്കിയിട്ടുണ്ടോ. പിറക്കാനിരിക്കുന്ന കുഞ്ഞിനു എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെ യുള്ള സകല അഡ്മിഷന്‍ കളും ബുക്ക് ചെയ്തു കഴിഞ്ഞതാ. പിന്നീട് എന്തെങ്കിലും നിയമപ്രശനം വന്നാല്‍ ..... " .
എന്ത് പറയണമേന്നറിയാതെ വക്കീല്‍ നില്‍ക്കുമ്പോള്‍ യുവാവ് തുടര്‍ന്നു.
'' സര്‍ ഒക്കെ ഒന്ന് പഠിച്ചുവെക്ക് . ഞാന്‍ നാളെ വരാം . ഒരാളെ കൂടി കാണാനുണ്ട് . എല്ലാറ്റിനും ഒരു സെക്കന്റ് ഒപ്പീനിയന്‍ നല്ലതാണല്ലോ'' .
സ്തംഭിച്ചിരിക്കുന്ന വക്കീലിനെ അങ്ങനെ തന്നെ വിട്ടുകൊണ്ട് യുവാവ് ഇറങ്ങി നടന്നു .

Labels: മിനിക്കഥ
1 Comments:
ആക്ഷേപ ഹാസ്യമാണോ ഉദ്ദേശിച്ചത്?
Post a Comment
Subscribe to Post Comments [Atom]
<< Home