Monday, 28 November 2011

ഗച്ഛ താത യഥാ സുഖം**


വില്‍ക്കുക  വിറ്റഴിച്ചീടുക സര്‍വതും
വിത്തെടുക്കുക കുത്തുക  തിന്നുക 
വില്‍ക്കുവാന്‍  കൈവശം ഒന്നുമില്ലത്തവര്‍ 
ഇക്കളം വിട്ടു  പുറത്തു കടക്കുക
     
         അമ്മയായ്‌ വന്ദിക്കും ആറിനെ  വില്‍ക്കുക
         ശാന്തഗംഭീരം  സമുദ്രവും  വില്‍ക്കുക 
         കാടുമിക്കായലും  പൂത്ത മരങ്ങളും 
         ഒട്ടും മടിക്കേണ്ട  വിറ്റഴിക്കാമിനി 

പേരും പ്രശസ്തിയും  നേടുവാന്‍  പുത്രിതന്‍ 
മേനിയഴകിനെ  വില്‍ക്കാം  മിനി സ്ക്രീനില്‍ 
പുത്രന്‍റെ യൌവ്വനം  വില്‍ക്കാം  വിദേശിക്ക് 
കിട്ടും പണത്താല്‍ ജാരാനര തീര്‍ത്തിടാം++

         പെറ്റമാതാവിനെ  വൃദ്ധ പിതാവിനെ 
         അവയവം മാറ്റുമാസ്പത്രിയില്‍ വിറ്റിടാം
         ഓഹരി ചന്തയില്‍ ചൂതുകളിക്കുവാന്‍ 
         ധര്‍മ പത്നിയെതന്നെ പണയമായ് വെച്ചിടാം

ഈടുവെപ്പുകള്‍ ഒക്കെയും പോകട്ടെ 
നാണക്കേടുകള്‍ ബാക്കിയായ്‌ നില്‍ക്കട്ടെ 
നാണമില്ലാത്തിടത്താലുമുളച്ചതിന്‍
ശീതള  ച്ഛായയില്‍ കോള കുടിച്ചുകൊണ്ട്-
ആയുരാരോഗ്യ സൌഖ്യമായ്‌  വാഴ്ക നീ 
--------------------------------------------------------
**  വാല്മീകി  രാമായണത്തിലെ '' രാമം ദശരഥം വിദ്ധി........ എന്നാരംഭിക്കുന്ന സുമിത്രോപദേശം
++ ആസക്തികളില്‍  മതിവരാതെ  പുത്രന്‍റെ യൌവ്വനം ഇരന്നു വാങ്ങിയ  യയാതി യുടെ  കഥ

Labels:

6 Comments:

At 28 November 2011 at 17:39 , Blogger VANIYATHAN said...

എല്ലാം ഇതിൽ ഉണ്ട്‌.
വേറൊന്നും പറവാനില്ല.
തൂലികയൂടെ മൂർച്ച
ഓട്ടും കുറയ്ക്കണ്ട.
അഭിനന്ദനങ്ങൾ.

 
At 28 November 2011 at 20:12 , Blogger പൊട്ടന്‍ said...

കൊള്ളാം.
ആ പ്രതിഷേധം നന്നായി പകര്‍ത്തി.
നല്ല കവിത.

 
At 28 November 2011 at 21:09 , Blogger ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകളില്‍ പുകയുന്നുണ്ട് ,ചില ചിന്താധാരകള്‍

 
At 28 November 2011 at 21:55 , Blogger MOIDEEN ANGADIMUGAR said...

പെറ്റമാതാവിനെ,വൃദ്ധപിതാവിനെ,ധര്‍മപത്നിയെ വിൽക്കട്ടെ.ഒക്കെ വില്പനയ്ക്ക് വെക്കുന്ന കാലമാണിത്.
ഏറെ ഇഷ്ടമായി വരികൾ.അഭിനന്ദനം.

 
At 1 December 2011 at 20:36 , Blogger മണികണ്‍ഠന്‍ said...

നല്ല കവിത

 
At 10 December 2011 at 14:17 , Blogger sunil vettom said...

വളരെയധികം ഇഷ്ടപ്പെട്ടു ....തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഇത്തരം കവിതകള്‍

 

Post a Comment

Subscribe to Post Comments [Atom]

<< Home