സയൻസ്എഴുത്ത്
വേരുകൾവെള്ളം വലിച്ചെടുക്കുന്നുണ്ടോ എന്നപരീക്ഷണമാണ് ഓർമ്മയിൽ ആദ്യത്തെ ശാസ്ത്രപരീക്ഷണം. നാലാംക്ലാസ് പാഠത്തിൽ വെള്ളത്തണ്ടും മഷിയും ഉപയോഗിച്ച് അങ്ങനെയൊന്നുണ്ടായിരുന്നു.
സസ്യങ്ങളുടെ വേരുകൾ വെള്ളം വലിച്ചെടുക്കുന്നുണ്ടോ എന്നറിയുംമുമ്പ് ഒഴിക്കുന്നവെള്ളം വേരിൽ എത്തുന്നുണ്ടോ എന്നും അറിയേണ്ടേ?. ഇതറിയാനായിരുന്നല്ലോ പഞ്ച തന്ത്രത്തിൽ തോട്ടം നനക്കാൻ തോട്ടക്കാരൻ ഏല്പിച്ച വാനരങ്ങൾ ചെടിയെല്ലാം പറിച്ചുനോക്കിയത് . പക്ഷെ കഥയിൽ അത് ബുദ്ധിശൂന്യയായാണ് വർണ്ണിക്കുന്നത്.
ഏതായാലും ആ സ്റ്റേജ് പിന്നിട്ടിരുന്ന കാലത്താണ് പരീക്ഷണം.!
ഇതിനായി ഞങ്ങൾ കുട്ടികൾ മാത്രം വീട്ടിലുള്ള ഒരൊഴിവുദിവസം കുപ്പിയും മഷിത്തണ്ട് ചെടിയും സംഘടിപ്പിച്ചു. ചുവന്ന മഷിയിരുന്നു പ്രശനം. മഷിപ്പേനപോലും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പിന്നല്ലേ ചുവന്നമഷി. സാധനം വീട്ടിലുണ്ട്. അച്ഛനും അമ്മയും അധ്യാപകർ ആയതുകൊണ്ട്. പക്ഷെ അവരുടെ മേശ അലമാര ഇവയൊന്നും തുറക്കാൻ കുട്ടികൾക്ക് അനുവാദമില്ല.
വീടുകളും അക്കാലത്തെ സ്കൂളുകളെപ്പോലെ ശിശുകേന്ദ്രീകൃതമോ ശിശുസൗഹൃദമോ ആയിരുന്നില്ലല്ലോ. ഒരുനിശ്ചിത വൃത്തത്തിൽ ഒതുങ്ങാത്ത എല്ലാം വികൃതി, കുരുത്തക്കേട്, തർക്കുത്തരംപറയൽ എന്നഗണത്തിൽ പെടുത്തിയാണ് കൈകാര്യം ചെയ്യപ്പെടുക. എന്നാലോ കുട്ടിക്കുരുത്തക്കേടുകൾക്കൊട്ടു കുറവ് ഉണ്ടാവുകയുമില്ല.
അതുകൊണ്ട് ഒരു കുരുത്തക്കേട് ഒപ്പിച്ച് മഷി കൈക്കലാക്കി അവശ്യത്തിനെടുത്ത് തിരിച്ചുവെച്ചു. പരീക്ഷണം നന്നായിനടന്നു. തണ്ട് ചുവന്നുകണ്ടപ്പോൾ വേര് ജലം വലിച്ചെടുക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടു. പിന്നെചെടിയെല്ലാം കളഞ്ഞ് കുപ്പിയും വെള്ളവും ഭദ്രമായി ഉത്തരപടിയിൽ കേറ്റി വെച്ചു. പിന്നെയും വേണ്ടിവരുമല്ലോ. സംഗതി അവിടെ തീരേണ്ടതായിരുന്നു.
പക്ഷെ എലിയോ പൂച്ചയോ രാത്രി അത് തട്ടിയിട്ട് ചുമരിലുംനിലത്തും ചുവപ്പ് പടർത്തി. പിന്നെ അന്വേഷണം, വിചാരണ മേശ തുറന്നതിനും മഷി എടുത്തതിനും ശിക്ഷ/ താക്കീത് . പതിവുപോലെ. അതിന്റെ ചൂട് അടുത്ത കുരുത്തക്കേട് വരെ
ഫ്ബി 21/08/20
#ScienceInAction
#JoinScienceChain
#സയൻസ് എഴുത്തിൽ കണ്ണി ചേരാം
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home