" നാലണ പോയാലെന്ത് നായിന്റെ സ്വഭാവം പുടി കിട്ടീലേ"
മമ്മദ്ക്ക് നാലണയ്ക്ക് മീനും വാങ്ങി വരുന്ന വഴി ചായക്കടയിൽ കേറി. ' നായരേ, ഒരാപ്പ് ചായ " എന്നു ഓർഡറും കൊടുത്ത് മീൻ പൊതി ഇരിക്കുന്ന ബഞ്ചിനടിയിൽ വെച്ചു. "കാക്കാ സൂക്ഷിച്ചോളീ മീൻ നായ കൊണ്ടോവ്വും"" ചായ അടിക്കുന്നതിനിടയിൽ നായർ മുന്നറിയിപ്പുനൽകി. "പിന്നെ ഞമ്മളെമീൻ കൊണ്ടായാ വിവരറീം. " കാക്ക വീരസ്യം പറഞ്ഞു. ആദ്യത്തെ ഇറക്ക് ചായ കുടിക്കും മുൻപേ കാത്തിരുന്ന പാണ്ടൻ മീൻ പൊതിയും കടിച്ചു സ്ഥലം കാലിയാക്കി. ' പറ്റിച്ചല്ലോ നാ യരെ". കാക്ക് വിഷണ്ണനായി '" ഞാനപ്പളെ പറഞ്ഞതല്ല ഇപ്ലെന്തായീ" "നാലണേം പോയി നാണോം കെട്ടു " നായർ മൊഴിഞ്ഞു. അപ്പോൾ വന്നു കാക്കയുടെ ക്ലാസ്സിക് മറുപടി.
" നാലണ പോയാലെന്ത് നായിന്റെ സ്വഭാവം പുടി കിട്ടീലേ".
ഈ പഴംകഥ അത്യാവശ്യം ഭേദഗതികളോടെ "ഒരു പ്ര സ്താവന പോയാലെന്ത് നിഷ്പക്ഷ പത്രക്കാരുടെ പെഡിഗ്രി പുടികിട്ടീലേന്ന് തിരുത്തിവായിക്കാം"
FB: 21/04/16
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home