നമ്മുടെ തീവണ്ടി പേരുകൾ. ടിപി സുധാകരൻ
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളെല്ലാം തീവണ്ടികള്‍ക്ക് പേരിടുമ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട് . ഗംഗ, കാവേരി . ബ്രഹ്മപുത്ര , ഗോദാവരി, ഝലം രവി, സറ്റ്ലജ് യമുനാ പൂര്‍ണ (പെരിയാര്‍) തപ്തി തീസ്ത, ത്രിവേണി, തുംഗഭദ്ര, നേത്രാവതി, ഭാഗിരഥി എന്നിങ്ങനെ അവ ഒഴുകുന്ന നാട്ടിലൂടെ ഓടുന്ന വണ്ടികള്‍ക്ക് പേര്‍ നല്കിയിട്ടുണ്ട് .
സപ്തക്രാന്തി, സമ്പൂര്‍ണ്ണ ക്രാന്തി എക്സപ്രസുകൾ യഥാക്രമം . രാം മാനോഹര്‍ ലോഹ്യ, ജയപ്രകാശനാരായന്‍ എന്നിവരുടെ ആശയങ്ങളെ മാനിക്കുന്ന തീവണ്ടി പേരുകള്‍ ആണ് .
what 's in a name ? that which we call a rose by any other
name would smell as sweet ( Romeo and Juliet )II -1 -2
ഷേക്ക് സ്പീയരിന്റെ വരികളാണിത് പേരിലെന്തിരിക്കുന്നു പനിനീര്‍ പുഷ്പം മറ്റെന്തു പേരിട്ടു വിളിച്ചാലും നറുമണം തൂവുക തന്നെ ചെയ്യും. പക്ഷെ പേരുകള്‍ പലതും പ്രതീകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നമുടെ കാലത്ത് അതിനെ അത്ര ലഘു ആയി കാണാനും പറ്റില്ല

'
തിരിച്ചറിയാനാണ് പേരുകള്‍ . ചരിത്രാതീത കാലം മുതലേ മനുഷ്യനു പേരുകള്‍ ഉണ്ട് . എല്ലാറ്റിനും പേരിട്ടു വിളിക്കുന്നതുതന്നെ അവയെ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണല്ലോ .ഒന്നിനെ പേരിട്ടുവിളിക്കാൻ കഴിയുന്നില്ല എന്നത് ഒന്നുകിൽ നമ്മുടെ അറിവിന്റെ പരിമിതി അല്ലെങ്കിൽ ഭാഷയുടെ അപൂർണ്ണത എന്ന് വേണം ധരിക്കാൻ
മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും മാത്രമല്ല റോഡുകള്‍ പാലങ്ങള്‍ വിമാനത്താവളം കളിസ്ഥലങ്ങള്‍ , അണക്കെട്ടുകള്‍ ജനക്ഷേമ പദ്ധതികള്‍ എന്നിവക്കെല്ലാം നാം നമ്മുടെ രാജ്യത്ത് പേരുകള്‍ ഇടുന്നുണ്ട് . അപ്പോഴൊക്കെ ഏതെങ്കിലും നേതാക്കളുടേയോ മറ്റു വിശിഷ്ടവ്യക്തികളുടെയോ പേരുകള്‍ നല്‍കാനാണ് നാം ശ്രമിക്കാറുള്ളത് . ഇന്ത്യയില്‍ ഒരുപക്ഷെ റോഡുകള്‍ ഏറ്റവും കൂടുതല്‍ ഗാന്ധിജി യുടെയും സ്റ്റേഡിയങ്ങള്‍ നെഹ്രുവിന്റെയും പേരിലായിരിക്കും .
എന്നാല്‍ പേരിടുമ്പോള്‍ ഈ ഒരു രീതി ഒരിക്കലും അവലബിക്കുന്നില്ല ഇന്ത്യന്‍ റയില്‍വേ. നമ്മുടെ നാടിന്റെ ഐക്യവും ഭദ്രതയും കെട്ടി പ്പടുക്കുന്നതില്‍ റയില്‍വേ വഹിക്കുന്ന പങ്കു വളരെ വലുതാണ് . ഒരു ദീര്‍ഘമായ തീവണ്ടിയാത്ര ഇന്ത്യയുടെഭൂപ്രകൃതി,കാലാവസ്ഥ ,ജനജീവിതം ,സംസ്കാരം ,ഭാഷ,ഭക്ഷണരീതികള്‍ എന്നിവയെക്കുറിച്ച്നമുക്ക് നല്‍കുന്ന അനുഭവം വാക്കുകള്‍ക്ക് അതീതമാണ്. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് തികച്ചും ഭിന്നമായ ഒരു രീതി തീവണ്ടികള്‍ക്ക് പേരിടാന്‍ റയില്‍വേ സ്വീകരിക്കുന്നത് നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം , സംസ്കാരം . കല, സാഹിത്യം , ഐതിഹ്യം , പുരാണം , ഭൂപ്രകൃതി എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള നൂതനവും അനന്യവുമായ ഒരു രീതിയാണിത് .

യാത്രാ വണ്ടികളില്‍ പാസ്സഞ്ചർ വണ്ടികള്‍ക്ക് യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പേരുകളാണ് നല്‍കുന്നത് ഉദാ: കണ്ണൂര്‍ - കോയമ്പത്തൂര്‍ പാസ്സഞ്ചർ എറണാകുളം - കോട്ടയം പാസ്സഞ്ചർ എന്നിങ്ങനെ എക്സ്പ്രസ് /മെയില്‍ വണ്ടികള്‍ക്കും ഇത്തരത്തില്‍ സ്ഥലനാമങ്ങള്‍ ചേര്‍ത്ത് പേരുകള്‍ നല്‍കാറുണ്ട് . അല്ലാതെ ഉള്ള പേരുകളെ കുറിച്ചാണ് പറയാന്‍ പോകുന്നത് .
മംഗലാപുരത്ത് നിന്ന് തിരുവനതപുരം വരെ പോകുന്ന 16349/16350 വണ്ടിയാണ് പരശുറാം എക്സ്പ്രസ് . അതുപോലെ മറ്റൊരു വണ്ടി മാവേലി എക്സ്പ്രസ് . മാവേലിയും പരശുരാമനും കേരളവുമായി ബന്ധപ്പെട്ട രണ്ടു ഐതിഹ്യങ്ങളോ പുരാണ കഥാ പാത്രങ്ങളോ ആണല്ലോ .
വേണാട് , ഏറനാട് , മലബാര്‍ എക്സ്പ്രസ്സുകള്‍ പഴയ നാട്ടുരാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു . കലിംഗ, കോസല , അവന്തി, മൌര്യ , പാണ്ഡ്യന്‍,ചേരന്‍, പല്ലവ . ശാതവാഹന എന്നിങ്ങനെ പഴയകാല നാട്ടുരാജ്യങ്ങളെയും രാജവംശങ്ങളെയും അനുസ്മരിപ്പിക്കുന്ന പേരുകള്‍ ഉള്ള തീവണ്ടികള്‍ ഉണ്ട്.
വേണാട് , ഏറനാട് , മലബാര്‍ എക്സ്പ്രസ്സുകള്‍ പഴയ നാട്ടുരാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു . കലിംഗ, കോസല , അവന്തി, മൌര്യ , പാണ്ഡ്യന്‍,ചേരന്‍, പല്ലവ . ശാതവാഹന എന്നിങ്ങനെ പഴയകാല നാട്ടുരാജ്യങ്ങളെയും രാജവംശങ്ങളെയും അനുസ്മരിപ്പിക്കുന്ന പേരുകള്‍ ഉള്ള തീവണ്ടികള്‍ ഉണ്ട്.
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളെല്ലാം തീവണ്ടികള്‍ക്ക് പേരിടുമ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട് . ഗംഗ, കാവേരി . ബ്രഹ്മപുത്ര , ഗോദാവരി, ഝലം രവി, സറ്റ്ലജ് യമുനാ പൂര്‍ണ (പെരിയാര്‍) തപ്തി തീസ്ത, ത്രിവേണി, തുംഗഭദ്ര, നേത്രാവതി, ഭാഗിരഥി എന്നിങ്ങനെ അവ ഒഴുകുന്ന നാട്ടിലൂടെ ഓടുന്ന വണ്ടികള്‍ക്ക് പേര്‍ നല്കിയിട്ടുണ്ട് .
സഹ്യാദ്രി, ശതപുര, നീലഗിരി വിൻന്ധ്യാചൽ, ഹിമഗിരി ഹിമാലയൻ ക്വീൻ സപ്തഗിരി എന്നിവഇന്ത്യയിലെ പർവത നിരകളെ അനുസ്മരിക്കുന്ന തീവണ്ടികളാണ്. സ്വാതന്ത്ര്യസമരത്തിൻറെ വിവിധ ഘട്ടങ്ങളെ അനുസ്മരിക്കുന്ന പേകളുമുണ്ട്. പ്രഥം സ്വതന്ത്ര സംഗ്രാം എക്സ്പ്രസ്, ആസാദ് ഹിന്ദ് എക്സ്പ്രസ് ,ചൗരിചൗര എക്സ്പ്രസ് ,ആഗസ്റ്റ് ക്രാന്തി എക്സ്പ്രസ് സ്വരാജ് എക്സ്പ്രസ്, സ്വർണജയന്തി എന്നിവ.
മഹാത്മാഗന്ധിയെ വ്യക്തി എന്നാ നിലയിലല്ല ആശയം എന്ന നിലയിലാണ് നാമകരണതിൽ റയില്‍വെ പ്രാധാന്യം നൽകിയിട്ടുള്ളത് സത്യാഗ്രഹ, സബർമതി ,അഹിംസ, ആശ്രം , സർവ്വോദയ,നവജീവന്‍, ശാന്തി, സേവാഗ്രാം എന്നീ എക്സ്സ്സുകൾ അതില്‍ പ്രധാനങ്ങളാണ്.
ചരിത്ര പ്രസിദ്ധങ്ങളായ സ്മാരകങ്ങള്‍ കോട്ടകള്‍ തടാകങ്ങള്‍ ദേശീയോദ്യാനങ്ങള്‍ന്നിവ യുടെ പ്രാധാന്യംഅംഗീകരിക്കുന്ന തീവണ്ടി പേരുകള്‍ ഉണ്ട്. താജ് എകസ്പ്രസ് ചാര്‍മിനാര്‍ എക്സ്പ്രസ് കുത്തബ് എക്സ്പ്രസ്, ലാല്‍ കില എക്സ്പ്രസ്, ചിത്തോര്‍ഗഡ് എക്സ്പ്രസ് ഹുസൈന്‍ സാഗര്‍, ലാല്‍ ബാഗ് , ഷാലിമാര്‍, വൃന്ദാവന്‍ കാസിരംഗ എക്സ്‌പ്രസ് കോര്‍ബറ്റ്പാര്‍ക്ക് ലിങ്ക്, എന്നിവ അതില്‍ ചിലതാണ്
ശ്രീ ബുദ്ധനും അശോക ചക്രവര്‍ത്തിയുമായി ബന്ധപ്പെടുത്താവുന്ന പേരുകളാണ് ബുദ്ധപൂര്‍ണിമ എക്സ്പ്രസ്, അമ്രപാലി എക്സ്പസ് ദീക്ഷഭൂമി എക്സ്പ്രസ്, സാരനാഥ് എക്‌സ്പ്രസ്, ധൌളി എക്സ്പ്രസ്., മഹാബോധി എക്സ്പ്രസ്, വൈശാലി കപിലവസ്തു , സംഘമിത്ര , കുഷിനഗര്‍, എക്സ്പ്രസ് എന്നിവ
പൂര്‍വ, ദ്ക്ഷിന്‍ , പശ്ചിം ഉത്തര്‍ എന്നിങ്ങനെ നാല് ദിക്കുകളുടെ പേര് വഹിക്കുന്ന തീവണ്ടികളും ഉണ്ട് .
ദേശീയോഗ്രഥനത്തിന് ഇന്ത്യന്‍ റയില്‍വേ വഹിക്കുന്ന പങ്കു വലുതാണ് . ഈ ഐക്യം ഉറപ്പുക്കുന്നതിനാണ് ഓരോ സംസ്ഥാനത്തിന്റെയും പേരുകള്‍ തീവണ്ടികള്‍ക്ക് നല്‍കിയിട്ടുള്ളത് . കേരള , തമിഴ്നാട്, കര്‍ണാടക്, പഞ്ചാബ് എന്നിങ്ങനെ . ട്രെയിന്‍ സര്‍വീസ് ഇല്ലെങ്കിലും മംഗള ലക്ഷദ്വീപ്, ദില്ലി ചെന്നൈ ആന്ത മാൻ എക്സ്സ് പ്രസ് എന്നിങ്ങനെ പേരുകള്‍ നല്‍കി അവയെക്കൂടി ദേശീയതയുടെ ഭാഗമാക്കുന്നു.
മഹാകവി ടാഗോറിനോടുള്ള ബഹുമാനം ഗുരുദേവ്, വിശ്വഭാരതി, ശാന്തിനികേതന്‍, ഗീതാഞ്ജലി എന്നിങ്ങനെ പേരുകള്‍ തീവണ്ടികള്‍ക്ക് നല്‍കിയാണ് . റയില്‍വേ പ്രകടിപ്പിച്ചിട്ടുള്ളത്
മഹത്തായ സാഹിത്യകൃതികള്‍ തീവണ്ടികള്‍ക്ക് പേരിടാന്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഗീതാഞ്ജലി, അഗ്നിവീണ, കാമായനി, ഗണദേവത, ഗോദാന്‍, ആരണൃക്, പദാദിക്, രൂപാസി ബംഗ്ലാ , തിരുക്കുരല്‍ എക്സപ്രസ്സുകൾ അതിൽ പ്രധാനമായവയാണ്.

ഇങ്ങനെ പറഞ്ഞുപോകാൻ ഒരുപാട് ഉണ്ട്. മറ്റു തീവണ്ടികളുടെ പേരുകൾ കണ്ടുപിടിച്ച് അവയുടെ പേരിന്റെ പ്രസക്തി നിങ്ങൾ കണ്ടു പിടിക്കൂ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home