ഇത് ചുംബന സമരാനുകൂലികളായ രണ്ടുപേർ കൂടി നട്ടു നനച്ചുണ്ടാക്കിയതാണു. സമരത്തെ എതിർത്തു കൊണ്ടുള്ള പല പോസ്റ്റുകളും , ക്രിയാത്മകമല്ലാതെ പോകുന്ന യുവത്വത്തെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്നതായി കാണുന്നു. ആസമയം കൊണ്ടു രണ്ടു വാഴ വെക്കാമായിരുന്നുവത്രേ ! ( അല്ലെങ്കിലും പ്രയോജനരഹിതമായ എന്തെങ്കിലും കാണുകയൊ കേൾക്കുകയോ ചിന്തിച്ചു പോകയോ ചെയ്താൽ ഉടനെ ഒരു വാഴ നടുക മലയാളികളുടെ പണ്ടേയുള്ള വീക്നസ് ആണല്ലോ ) എന്നിട്ടുമെന്തേ വാഴയിലപോലും അന്യനാടിൽനിന്നു വരേണ്ടിയിരിക്കുന്നു എന്നൊന്നും ചോദിക്കരുതു
ഏതോ നെല്പാടത്തിന്റെ ചിത്രം കൊടുത്ത് കാപ്ഷൻ ഇങ്ങനെ. " ഇത് ചുംബന സമരക്കാർ കൃഷി ചെയ്തതല്ല" (സൂചന വ്യക്തമാണല്ലോ). മുൻപ് , അടിയന്തരാവസ്ഥ കാലത്ത് ചില പത്രങ്ങൾക്കായിരുന്നു ഈ സൂക്കേട്. വിദ്യാർത്ഥികൾ സമരത്തിനൊന്നും പോകാതെ നാവടക്കിയിരുന്ന് പഠിക്കുക, അതു ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു കാമ്പസുകളെ കൃഷി ഭൂമിയാക്കി മാറ്റുക.ഇതായിരുന്നു ഉദ്ബോധനം. ഇതേറ്റുപിടിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാക്കളും രക്ഷാധികാരികളും സോളാറ്റിൽ മുങ്ങി ബാറിൽ പൊങ്ങി നടക്കുന്നത് വർത്തമാനകാല ചരിത്രം. അതു പോട്ടെ!
സ്വാതന്ത്യ്രസമരങ്ങൾക്കിടക്കു മഹാത്മജി, നെൽസൺ മണ്ടേല ലെനിൻ ,മാർടിൻ ലൂതർ കിംഗ്, ചെഗുവെര ഇവർക്കൊന്നും നെല്ലോ വാഴയോ ഗോതമ്പോ കരിമ്പോ ഒന്നും കൊത്തിക്കിളച്ച് ഉണ്ടാക്കാൻ പറ്റാത്തതു തൽക്കാലം ഈ വാഴക്കുലസ്വീകരിച്ചു പൊറുത്ത് മാപ്പാക്കണം എന്നൊരപേക്ഷ സമർപ്പിക്കുകയാണു. വാൽക്ക്ഷ്ണം.: ചുംബനസമരക്കാലത്ത് സമരവിരുദ്ധർ നേരം കളയാതെ ക്രൃഷിചെയ്തുണ്ടാക്കിയവ നാലഞ്ചു മാസം കഴിയുമ്പോൾ മാർക്കറ്റിൽ ഒരു വന്‍പ്രളയം സ്രൃഷ്ടിക്കുമെന്നും വിലകൾ പാതാളത്തോളം താഴുമെന്നും പ്രതീക്ഷിക്കുന്നു. ചിക്കനും പിസ്തയും മറ്റും മറ്റും കഴിച്ചു നെയ് വെച്ചു പുളപ്പെടുത്തു നടക്കുന്ന ഹസ്തിനികൾ അചിരേണ ഈ നല്ല വസ്തുക്കൾ കഴിച്ചു പദ്മിനികളാവുമെന്നും പ്രതീക്ഷിക്കുന്നു. അതോടെ ഇത്തരം, അല്ല , എത്തരം സമരങ്ങളും അപ്രസതമാവുമെന്നും
ടാക്സില്ലാതെ കിനാക്കാണുകയും ചെയ്യുന്നു,
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home