Sunday, 19 February 2012

എനിക്കിനിയും മനസ്സിലാകാത്തത്


എന്റെ മതിലോരം  ഒരാത്മഹത്യാ മുനമ്പാണ്
 കൊച്ചു  പൂച്ചക്കുഞ്ഞുങ്ങള്‍  മുതല്‍ 
മുട്ടന്‍ പെരുച്ചാഴികള്‍ വരെ 
എന്റെ  വീട്ടുപടിക്കല്‍ വന്നാണ്  
ആത്മഹത്യ  ചെയ്യുന്നത് 

പക്ഷെ  

ചത്തതിനു ശേഷം  അവയെല്ലാം 
വൃത്തിയുള്ള  പ്ലാസ്റ്റിക് കവറുകളില്‍ 
കയറിക്കൂടുന്നതെങ്ങനെ എന്നാണ് 
എനിക്കിനിയും  മനസ്സിലാകാത്തത്

Labels:

1 Comments:

At 22 February 2012 at 14:04 , Blogger SUNIL . PS said...

ആശംസകള്‍...........

 

Post a Comment

Subscribe to Post Comments [Atom]

<< Home