മരിച്ചവരോടെങ്കിലും നമുക്കല്പം മാന്യത പുലര്‍ത്താമല്ലോ
സുഹൃത്തേ ,
ഇന്നലെ നീ ഭദ്രമായി പൊതിഞ്ഞ മാലിന്യങ്ങള്‍
എന്റെ മതിലോരത്തിട്ട് ഒന്നും മിണ്ടാതെ നടന്നുപോയി.
ഇന്ന്
നീ വണ്ടിയില്‍ നിന്നും വലിച്ചെറിഞ്ഞത്
വന്നുവീണത് എന്റെ മുററത്താണ്.
നാളെ !!!
നിനക്ക് പ്രിയപ്പെട്ടവര്‍ ആരെങ്കിലും
ഇതുപോലെ വേസ്റ്റ് ആയി തീര്‍ന്നേക്കാം
അതും ഇങ്ങനെ വലിച്ചെറിയും മുന്‍പ്
ഒരുമുന്നറിയിപ്പെങ്കിലും തരണേ!
ചിതയോ ശവമഞ്ചമോ ഒരുക്കി
ഞാന്‍ കാത്തിരുന്നു കൊള്ളാം
അങ്ങനെ മരിച്ചവരോടെങ്കിലും
നമുക്കല്പം മാന്യത പുലര്‍ത്താമല്ലോ !
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home