കടംകൊണ്ട കോടി
പണ്ട് ഒരാൾക്ക് കല്യാണത്തിന് പോകേണ്ടതുണ്ടായിരുന്നു. നോക്കുമ്പോൾ ചുറ്റാൻ കസവ് കോടിയൊന്നുമില്ല കോടിയില്ലാതെ പോകുന്നത് കുറച്ചിലല്ലേന്ന് ഒരു വിചാരവും. ഒരു വഴികണ്ടു. അടുത്തുതന്നെ ഒരു ഡ്രൈക്ളീനർ ഉണ്ട്. (പഴയകാലത്തെ). അയാളുടെ പക്കൽ നിന്ന് ഒരെണ്ണം കടംവാങ്ങി. അടിയന്തരം കഴിഞ്ഞാൽ ഉടനെ തിരിച്ചെത്തിക്കാമെന്നകരാറിൽ. "മുഷിക്കരുത്. മറ്റന്നാൾ ഏമാൻ വരും അതിനുമുന്പേ ഇങ്ങെത്തിച്ചേക്കണം". പോരുമ്പോൾ അയാൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
അങ്ങനെ കല്യാണവീട്ടിലെത്തി. ഒരുക്കങ്ങളൊക്കെ ഒന്ന് മേലന്വേഷണം നടത്തിയേക്കാമെന്നുകരുതി ദേഹണ്ണപ്പുരയിൽ കേറി. അപ്പോഴുണ്ട് വേലിക്കപ്രത്ത് നിന്ന് ഒരു "ശൂ ശൂ ". ". മുണ്ടിൽ കരിപറ്റരുതെ "എന്ന് ആഗ്യം കാണിച്ചുകൊണ്ട് ലവൻ നിൽക്കുന്നു .
മെല്ലെ അവിടുന്നു പോന്ന് ഇല തുടക്കുന്നിടത്ത് വന്നു. അപ്പോൾ വീണ്ടും "ശൂ ..ശൂ ." മുണ്ടിൽ വാഴക്കറ പറ്റും എന്ന ഓർമ്മപ്പെടുത്തലുമായി പിന്നിൽ വീണ്ടും ലവൻ.
എന്നാൽ ഇനി ഒന്നും ചെയ്യുന്നില്ല എന്നു കരുതി കയ്യാല ചാരി വെറുതേനിന്നു. അപ്പോൾ ദൂരെ നിന്ന് അയാൾ ആഗ്യം കാണിക്കുന്നു. മുണ്ടിൽ ചളി പറ്റും എന്ന്. പിന്നെ അവിടെനിന്നില്ല തിരക്കിട്ട് വീട്ടിലേക്ക് നടന്നു. വസ്‌ത്രം മാറി. "ദേ ണ്ട് കെട്ക്ക്ണ് നിന്റെ..... കോടി" ന്ന് അവന്റെ മുഖത്തേക്കെറിഞ്ഞിട്ടു പോന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home