Thursday 1 December 2011

ഔദ്യോഗിക രഹസ്യം - ഒരു സര്‍ദാര്‍ജിക്കഥ

ഒരു  അന്താരാഷ്ട്ര  മെഡിക്കല്‍  സെമിനാറിന്റെ  പുളുവടി സെഷന്‍  നടക്കുകയാണ് . പ്രതിനിധികള്‍  ഓരോരുത്തരും തങ്ങളുടെ നാട്ടിന്റെ  കേമത്തരങ്ങള്‍  പൊടിപ്പും തൊങ്ങലും  വെച്ച്  തട്ടിവിടുന്നുണ്ട്


അമേരിക്കന്‍:-   ഞങ്ങളുടെ   നാട്ടില്‍  ഒരുപയ്യന്‍ ജനിച്ചപ്പോള്‍  കാലുകളില്ലായിരുന്നു , ഞങ്ങളുടെ  വൈദ്യശാസ്ത്രം അവനു കാലുകള്‍ നല്‍കി .  അവന്‍ വളര്‍ന്നപ്പോള്‍  ഒളിമ്പിക്സ്‌  മാരത്തോണ്‍  മെഡല്‍  സ്വന്തമാക്കി ''


റഷ്യന്‍:-  ''ഞങ്ങളുടെ   നാട്ടില്‍  ഒരുപയ്യന്‍ കൈകളില്ലാതെയാണ്  ജനിച്ചത്.  ഞങ്ങളുടെ   ശാസ്ത്രം അവനു കൈകള്‍  നല്‍കി .  അവന്‍ വളര്‍ന്നപ്പോള്‍  ഭാരം ഉയര്‍ത്തുന്നതില്‍  ലോക റിക്കാര്‍ഡ്‌  സ്ഥാപിച്ചു ''.


  പിന്നെ പലരും പലതും  പറഞ്ഞു .  ഒടുവില്‍  സര്‍ദാര്‍ജിയുടെ  ഊഴമായി


സര്‍ദാര്‍ജി:-   ''ഇതൊക്കെ  വെറും  നിസ്സാരം .    ഞങ്ങളുടെ   നാട്ടില്‍  ഒരുപയ്യന്‍ തല തന്നെ ഇല്ലാതെ യാണ് ജനിച്ചത്‌ .  പിന്നെ  ഒരു ലാട വൈദ്യന്‍  ഒരു തണ്ണി മത്തന്റെ  തൊണ്ട് എടുത്തു ഷേപ്പ്  ആക്കി  ചില മന്ത്രങ്ങളൊക്കെ ജപിച്ചു തല വെച്ച് കൊടുത്തു ''.


 '' എന്നിട്ട് ''?  എല്ലാവരും   ആകാംഷയോടെ ചോദിച്ചു


''അവന്‍ പിന്നീട് വളര്‍ന്നു വലിയ  ബിരുദങ്ങളെല്ലാം  നേടി . വലിയ  സാമ്പത്തിക  വിദഗ്ദനായി''


''ഇപ്പോള്‍ അദ്ദേഹം  എന്ത് പദവിയിലാണ്'' ?   ഹാളില്‍  കൂട്ടച്ചിരി ഉയരുന്നതിനിടെ പ്രതിനിധികളാരോ  കുസൃതിചോദ്യമെറിഞ്ഞു.


'' സോറി   അത്  ഞങ്ങളുടെ  ഔദ്യോഗിക  രഹസ്യമാണ്   ''     സര്‍ദാര്‍ജിയുടെ  മറുപടി  പെട്ടെന്നായിരുന്നു.

Labels:

6 Comments:

At 1 December 2011 at 15:23 , Blogger Unknown said...

ഛൈ..! ഒന്നുമല്ലെങ്കിലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയല്ലെ.. ഇങ്ങനെയൊക്കെ പറയാമോ..? (:0)

 
At 1 December 2011 at 15:47 , Blogger Kalavallabhan said...

"വിദഗ്ദനായി"
ഗദ = കഴുത
വിദഗ്ദ്ധനായിരുന്നെങ്കിൽ...

 
At 1 December 2011 at 19:19 , Blogger msntekurippukal said...

കൊള്ളാം നല്ല ഒന്നാംതരം കഥ.ഔദ്യോഗിക രഹസ്യം അങ്ങാടിപ്പാട്ടാണല്ലോ അല്ലെ!

 
At 1 December 2011 at 21:52 , Blogger Unknown said...

നാട്ടിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ ഏതു സർദാജിക്കും,എന്തും പറയാമല്ലോ.

 
At 3 December 2011 at 11:55 , Blogger പഞ്ചാരകുട്ടന്‍ -malarvadiclub said...

കൊച്ച് ഗള്ളന്‍

സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

 
At 8 December 2011 at 17:21 , Blogger ടി പി സുധാകരന്‍ said...

@ സീഡിയന്‍ '' നാട്ടിൽ ജനാധിപത്യം നിലനിൽക്കുന്നതിനാൽ ഏതു സർദാജിക്കും,എന്തും പറയാമല്ലോ.'' ഈ പറച്ചിലില്‍ ജനാധിപത്യം വേണ്ട എന്നൊരു ധ്വനികൂടി ഉണ്ട്

 

Post a Comment

Subscribe to Post Comments [Atom]

<< Home