Thursday 10 November 2011

സൂര്യനെല്ലി


' ബലാല്‍ സംഗത്തിന്  മിനിമം  ടൈം  ഡിഫൈന്‍ ചെയ്തിട്ടുണ്ടോ സര്‍' ? 
 ഗൌരവമേറിയ  ഒരുകേസ് ഫയല്‍  പരിശോധിച്ചു കൊണ്ടിരുന്ന  സീനിയര്‍ വക്കീലിന്  ജൂനിയറിന്റെ  ചോദ്യം   അത്ര  പിടിച്ചില്ല .
 'സൂര്യനുദിച്ചതെയുള്ളൂ .  അതിനുമുന്‍പെ    പിടിച്ചോ  തനിക്ക്  ഉച്ചക്കിറുക്ക്.'?
' അല്ല  സര്‍  ഞാന്‍  കാര്യമായിട്ടു  ചോദിച്ചതാണ്.  ഒരഞ്ചു മിനിറ്റെങ്കിലും  വേണ്ടിവരില്ലേ  '
'ഉണ്ടെങ്കില്‍ ' 
'എങ്കില്‍  രക്ഷപ്പെട്ടു സര്‍ .  നമ്മുടെ കക്ഷികളെല്ലാം '
'താന്‍  തെളിച്ചു  പറയെടോ'  
സര്‍  സംഭവം   രേഖപ്പെടുത്തിയത് രാത്രി   പതിനൊന്നേ  അന്പതിനാണ് . രണ്ടു പേരുടെ  ഊഴം  കഴിയുമ്പോള്‍  മണി  പന്ത്രണ്ടു  കഴിയും 
 '  പന്ത്രണ്ടു മണി  കഴിയുമ്പോള്‍  നിയമം  ഉറങ്ങാന്‍  പോകുമോ' . സീനിയറിന്റെ  ക്ഷമ  നശിച്ചു തുടങ്ങിയിരുന്നു
'ഞാന്‍ പറയട്ടെ സര്‍ . പന്ത്രണ്ടു മണി കഴിയുമ്പോള്‍  തീയതി  അങ്ങ് മാറും. പെണ്ണിന്  പതിനെട്ടു  വയസ്സ്  പൂര്‍ത്തിയാകും.   പിന്നെ നടന്നതെല്ലാം   സമ്മതപ്രകാരമാണെന്ന്  വാദിച്ചേക്കണം
കേസ്സില്‍  പത്തു പ്രതികളാണ് . ആദ്യത്തെ രണ്ടുപേരും  മരിച്ചും പോയി  .  ബാക്കി പേരെ  രക്ഷപ്പെടുത്തിക്കൂടെ സര്‍'?  ജുനിയര്‍ പറഞ്ഞു നിര്‍ത്തി .
  സീനിയര്‍  വക്കീലിന്റെ നെഞ്ചിനുള്ളില്‍ എന്തോ കനം അനുഭവപ്പെട്ടു.   മേശപ്പുറത്തെ    ഗ്ലാസ്സിലെ  തണുത്ത വെള്ളം  ഒറ്റ വീര്‍പ്പിനു  അകത്ത്താക്കിയിട്ടും  പടരുന്ന  വേദനയില്‍  ഒന്നും പറയാനാവാതെ  അയാള്‍ ഇരുന്നു.

Labels:

5 Comments:

At 10 November 2011 at 15:44 , Blogger sulaiman said...

loop point

 
At 10 November 2011 at 22:10 , Blogger പഥികൻ said...

:) നമിച്ചു...

 
At 11 November 2011 at 07:29 , Blogger സങ്കൽ‌പ്പങ്ങൾ said...

കൊള്ളാം നല്ല ബുദ്ധി...ഹ് ഹ്

 
At 12 November 2011 at 11:52 , Blogger faisu madeena said...

കൊള്ളാം ..നല്ല പോയന്റ് ..!

 
At 13 November 2011 at 16:18 , Blogger ടി പി സുധാകരന്‍ said...

വായിച്ചതിനും കമന്റിട്ടതിനും നന്ദി

 

Post a Comment

Subscribe to Post Comments [Atom]

<< Home